Payangadi
HomeNews

പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം യാത്രാസജ്ജം; രാവിലെ തുറക്കും

7 Apr 20261 മിനിറ്റ് വായന
പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം യാത്രാസജ്ജം; രാവിലെ തുറക്കും

 


കണ്ണൂർ–പഴയങ്ങാടി–പിലാത്തറ റൂട്ടിൽ രണ്ട് മാസമായി യാത്രാ ദുരിതത്തിന് കാരണമായിരുന്ന പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം, കേടായ എക്സ്പാൻഷൻ ജോയിന്റ് മാറ്റിവെച്ചും തകർച്ചയുണ്ടായിരുന്ന ഭാഗങ്ങളിൽ മൈക്രോ കോൺക്രീറ്റിങ് നടത്തിയും റോഡിന്റെ ഇരുവശത്തും ടാറിങ് പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ  തുറന്നു കൊടുക്കും.

 യഥാർത്ഥത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ തകരാറുകൾ മേൽപാലത്തിൽ കണ്ടെത്തിയതും, കാട്ടിലെപ്പള്ളി ഭാഗത്തെ എട്ട് സ്പാനുകളിലെ തകരാറുകൾ പരിഹരിക്കേണ്ടി വന്നതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്തിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക