Payangadi
HomeNews

വനിതാ ദിനക്കൂട്ടായ്മയിൽ സുരക്ഷാ സെമിനാറും ആദരായനവും

8 Mar 20261 മിനിറ്റ് വായന
വനിതാ ദിനക്കൂട്ടായ്മയിൽ സുരക്ഷാ സെമിനാറും ആദരായനവും



വനിതാ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) ഷെൽട്ടർ ഹോം, എസ്.പി.സി, ഫാമിലി കൗൺസലിങ്ങ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ പഴയങ്ങാടിയിൽ വനിതാ കൂട്ടായ്മയും സുരക്ഷാ സെമിനാറും പ്രമുഖ വനിതാ പ്രവർത്തകർക്കുള്ള ആദരായനവും സംഘടിപ്പിച്ചു.

  ശാസ്ത്രസ്ഥാപകാംഗം അഡ്വ.എ.കെ. ധനലക്‌ഷ്മിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ.പി.കൂഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി.സുലജ സർക്കാർ നടത്തിവരുന്ന വനിതാ സുരക്ഷാ പദ്ധതികൾ വിശദീകരിച്ച് കൊണ്ട് മുഖ്യ ഭാഷണം നടത്തി. 

തുടർന്ന് കല്യാശേരി ബ്ലോക്ക് പഞ്ചായത്തുകളിൽപുതുതായി ചുമതലയേറ്റെടുത്തവനിതാ അദ്ധ്യക്ഷമാരായ ആർ. ബബിത കുമാരി (ബ്ലോക്ക് പഞ്ചായത്ത്), കെ എൻ ഗീത (ഏഴോം ഗ്രാമ പഞ്ചായത്ത്) ബി.സത്യഭാമ (മാടായി ഗ്രാമപഞ്ചായത്ത്) ഡോ.പി.ഓമന (കല്യാശേരി ഗ്രാമ പഞ്ചായത്ത് ), കെ. റഹ്മത്ത് (നാറാത്ത് ഗ്രാമപഞ്ചായത്ത്)

വനിതാ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.വി. ഷിമ, പി.വി.രാജശ്രീ,

മലയാളം മിഷന്റെ ഭാഷാ മയൂരിദേശീയ പുരസ്കാരം നേടിയ സ്മിത പി.ആർ, മികച്ച സംസ്ഥാന ഐ.സി.ഡി.എസ് സൂപ്പർവൈസറായി തെരഞ്ഞെടുക്കപ്പെട്ട പ്രജിനപി.വി. എന്നീ വനിതാ രത്നങ്ങളെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.

 തദ്ദേശ സ്വയം ഭരണ സേവന രംഗത്ത് ഒന്നരപ്പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്} ഡി.വിമല ആദരിക്കപ്പെട്ടവരെ അനുമോദിച്ച് സംസാരിച്ചു. ശാസ്ത്ര ഷെൽട്ടർ ഹോം സൂപ്രണ്ട് എൻ.സുജ, ലീഗൽ കൗൺസലർ അഡ്വ. പ്രസന്നാ മണികണ്ഠൻ,ഗീത.കെ, രമണി ടി.വി, വിനോദിനി എം.ടി തുടങ്ങിയവർ പ്രസംഗിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക