Payangadi
HomeNews

ശാസ്ത്ര അഭയ കേന്ദ്രത്തിൽ ഇഫ്താർ സൗഹൃദസംഗമം.

8 Mar 20261 മിനിറ്റ് വായന
ശാസ്ത്ര അഭയ കേന്ദ്രത്തിൽ ഇഫ്താർ സൗഹൃദസംഗമം.

 


അടുത്തില ശാസ്ത്ര അഭയ കേന്ദ്രത്തിൽ ചെയർമാൻ മുൻ അഡീഷനൽ ഡവലപ്പ്മെൻറ് കമ്മീഷണർ പി.വി.അബ്ദുൾ റഹ്മാന്റെ അദ്ധ്യക്ഷതയിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പരിപാടി ഏഴോംഗ്രാമ പഞ്ചായത്ത് അംഗം എം.പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മുൻ ഫോക്ക് ലോർ അക്കാദമി ചെയർമാൻ പ്രൊഫ. മുഹമ്മദ് അഹമ്മദ് മുഖ്യ ഭാഷണം നടത്തി. ലോകം യുദ്ധത്തിന്റെ ചെക്കു ത്താനിസം കൊണ്ടു നടക്കുന്ന ഈ കാലഘട്ടത്തിൽകേരളത്തിൽ നവോത്ഥാനരാഷ്ട്രീയത്തിന്റെയും വികസന മാതൃകയുടെയും ചരിത്ര സന്ധ്യയിൽ നിന്നുകൊണ്ട് നോമ്പു നോൽക്കാനും എല്ലാവർക്കും ഒരുമിച്ച് ചേർന്ന് നോൻപ്തുറക്കാനും കഴിയുന്നത് ഏറെ മഹത്തായ അനുഭവമാണെന്ന് മുഖ്യ ഭാഷകൻ അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി.വി.അബ്ദുള്ള പ്രലോഭനങ്ങളിൽ നിന്നും മനസിനെ കടിഞ്ഞാണിട്ട് നിയന്ത്രിക്കുന്ന മാനസിക പരിശീലനമായി നോൻപ് വ്രതത്തെ വിശേഷിപ്പിച്ചു. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി.സുലജ സമൂഹ നോമ്പുതുറയെ സമത്വബോധത്തിന്റെ ഒരു സാംസ്കാരിക ചിഹ്നമായി വിശേഷിപ്പിച്ച് ആശംസ നേർന്നു. എ. സർഹബിൽഎം.കെ. സുകുമാരൻ, ,പി.വി.ഗോപാലകൃഷ്ണൻ, പി.വി. മോഹനൻ,അഡ്വ. ടി.വി. ഹരീന്ദ്രൻ, എം.ടി രമേശൻ,വി.ആർ.വി. ഏഴോം, ബി.ദാമോദരൻ, പി.പി.കുഞ്ഞിരാമൻ, എം.പി.ചന്ദ്രൻ, ടി.വി.കെ.എൻ കണ്ണോം, യു.ചന്ദ്രൻ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക