Payangadi
HomeNews

പാലത്തിന് മുകളില്‍ നിന്നും ബി.എസ്.എന്‍.എല്ലിന്റെ ഒന്നരലക്ഷത്തിന്റെ കേബിള്‍ മോഷ്ടിച്ചു

3 Mar 20261 മിനിറ്റ് വായന
പാലത്തിന് മുകളില്‍ നിന്നും ബി.എസ്.എന്‍.എല്ലിന്റെ ഒന്നരലക്ഷത്തിന്റെ കേബിള്‍ മോഷ്ടിച്ചു


പഴയങ്ങാടി :പാലത്തിന് മുകളില്‍ നിന്നും ഒന്നരലക്ഷം രൂപ വിലവരുന്ന ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷ്ടിച്ചു കടത്തിയതായി പരാതി. പഴയങ്ങാടി-കണ്ണപുരം പാലത്തിന് മുഖവില്‍ നിന്നും ഫിബ്രവരി 27 ന് രാവിലെ 7 നാണ് 200 പെയറിന്റെ 300 മീറ്ററും 100 പെയറിന്റെ 150 മീറ്ററും വരുന്ന കോപ്പര്‍ കേബിള്‍ മോഷ്ടിച്ചത്. ബി.എസ്.എന്‍.എല്‍ അസി.ജനറല്‍ മാനേജര്‍ കരിവെള്ളൂര്‍ പാലക്കുന്നിലെ പുലരി വീട്ടില്‍ വി.സജിത്തിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക