Kannur
HomeNews

പയ്യന്നൂരിൽ ക്ഷേത്രകുളത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

19 Dec 20251 മിനിറ്റ് വായന
പയ്യന്നൂരിൽ ക്ഷേത്രകുളത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

 


പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കയ്യൂർ സ്വദേശിയായ അനിലിന്റെ മൃതദേഹമാണ് ഇന്നലെ രാത്രി കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഭാര്യയോടൊപ്പം ക്ഷേത്ര കുളത്തിൽ എത്തിയ അനിൽ കുളിക്കാനിറങ്ങിയതിനു ശേഷം പുറത്തേക്കു വരാതിരുന്നതിനെ തുടർന്ന് ഭാര്യ ബഹളം വെച്ചു. തുടർന്ന് നാട്ടുകാരും പോലീസും വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി.

ഫയർഫോഴ്സിന്റെ സ്കൂബാ സംഘത്തിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ രാത്രി 8.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി മാറ്റിയതായി അധികൃതർ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക