Payangadi
HomeNews

വി.വി. കാർത്ത്യായനി ടീച്ചർ സ്മൃതിപുരസ്കാരം എൻ.കെ. ശാലിനി ടീച്ചർക്ക്

25 Feb 20261 മിനിറ്റ് വായന
 വി.വി. കാർത്ത്യായനി ടീച്ചർ സ്മൃതിപുരസ്കാരം  എൻ.കെ. ശാലിനി ടീച്ചർക്ക്


ആദ്യകാലത്തെ മികവുറ്റ അദ്ധ്യാപികയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും വനിതാ ശാക്തീകരണ സംരഭങ്ങളുടെ വഴി കാട്ടിയും സാക്ഷരതാ പ്രവർത്തകയുമായിരുന്ന ഏഴോം വി.വി. കാർത്ത്യായനി ടീച്ചറുടെ പേരിൽ സാമൂഹ്യ സാംസ്കാരികരംഗത്തുകൂടി സജീവമായി പ്രവർത്തിച്ചു വരുന്ന മികച്ചഅദ്ധ്യാപികമാർക്ക് നൽകി വരുന്ന മികവു പുരസ്കാരത്തിന് ഈ വർഷം

 ചെറുതാഴം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികഎൻ.കെ. ശാലിനി അർഹയായിരി ക്കുന്നു.

വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലത്തെ അദ്ധ്യാപന പരിചയമുള്ള ഇവർ പ്രൈമറി വിഭാഗംഇംഗ്ലീഷ് ഭാഷാ ദ്ധ്യാപനത്തിൽ സംസ്ഥാന-ജില്ലാതല റിസോഴ്സ് പേഴ്സനായും, വിദ്യാരംഗം കലാ സാഹിത്യവിഭാഗം പ്രവർത്തകയായും 

വിവിധ വിദ്യാലയങ്ങളിലെ മികച്ച യു.എസ്.എസ്. പരീക്ഷാപരിശീലകയായും കുട്ടികളുടെ വായനാശീലവും അന്വേഷണ താൽപര്യവും വികസിപ്പിക്കുന്ന പി.ടി.ബി. സ്മാരക ബാലശാസ്തപരീക്ഷയുടെ സംഘാടകയായും 

ലൈബ്രറികൗൺസിൽ വനിതാ വിഭാഗം കൺവീനറായും സ്കൂളിനത്തും പുറത്തും സജീവമായി പ്രവർത്തിച്ചു വരുന്നു.

നല്ലൊരു വായനക്കാരിയും കവയിത്രിയുമാണ്ശാലിനി ടീച്ചർ.

മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.കെ.പി.സംഗീത., മാടായി ബി.പി.ഒ, കെ. രഞ്ജിത്ത്, ദേശീയ അധ്യാപക അവാർഡ് ജേതാവ് എ. നാരായണൻ മാസ്റ്റർ

മുൻ അധ്യാപക നേതാവ് ടി.വി.ഗണേശൻ മാസ്റ്റർ ടി

കാർത്യായനി ടീച്ചർ സ്മാരക ട്രസ്റ്റ് ചെയർമാൻ വി.ആർ.വി. ഏഴോം തുടങ്ങിയവരാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

പുരസ്കാര ദാനം മാർച്ച് 6 ന് സ്കൂൾപി.ടി.എ യുടെ സഹകരണത്തോടെ

ബഹു.എം.എൽ.എ

എൻ. വിജിൻ നിർവ ഹിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക