Payangadi
അടുത്തില നടക്കൽ തറവാട് കളിയാട്ടം ഫെബ്രുവരി 8,9 തീയതികളിൽ..
26 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി: അടുത്തില നടക്കൽ തറവാട് ശ്രീധർമ്മ ദൈവക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ടം ഫെബ്രുവരി 8,9 തീയതികളിൽ നടക്കും.
ഫെബ്രുവരി 08 ഞായറാഴ്ച വൈകു 5 മണിമുതൽ തായ്‌പരദേവത, കണ്ടനാർ കേളൻ, വയനാട്ട് കുലവൻ, വിഷ്ണുമൂർത്തി, കുടിവീരൻ തെയ്യങ്ങളുടെ വെള്ളാട്ടം. രാത്രി 7 മണി മുതൽ അന്നപ്രസാദം. രാത്രി 10 മണിക്ക് ശ്രീഭൂതം, കുടിവീരൻ തെയ്യങ്ങളുടെ പുറപ്പാട്.
ഫെബ്രുവരി 09 തിങ്കളാഴ്ച രാവിലെ 5 മണി മുതൽ കണ്ടനാർ കേളൻ, വയനാട്ട് കുലവൻ, കുറത്തിയമ്മ, കുണ്ടോർചാമുണ്ഡി, ഗുളികൻ, വിഷ്‌ണുമൂർത്തി, തായ്‌പരദേവത തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 മണി മുതൽ അന്നപ്രസാദം. ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം കരിയടിക്കൽ ചടങ്ങ് എന്നിവയും നടക്കും.





