Payangadi
ഇരിണാവിൽ ഷോപ്പ് കുത്തിതുറന്ന് മോഷണം
22 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണപുരം : ഫ്രൂട്ട്സ് കടയും ഫാൻസി കടയും കുത്തി തുറന്ന് മോഷ്ടാവ് പണം കവർന്നു. ഇരിണാവ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നളന്ദ ഫ്രൂട്ട്സ് കടയിലും ഫാൻസി കടയിലുമാണ് മോഷണം നടന്നത്. ഇരിണാവ് സ്വദേശികളായ സഹോദരങ്ങൾ മനോഹരൻ്റെയും മോഹനൻ്റെയും ഉടമസ്ഥതയിലുള്ള നളന്ദ ഫ്രൂട്സ് ഷോപ്പിലും ഫാൻസിയിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്.
ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഫ്രൂട്സ് കടയിലെ മേശയിൽ സൂക്ഷിച്ച 3000 രൂപയും നാണയങ്ങളും, ഫാൻസി കടയിൽ നിന്നും മേശയിൽ സൂക്ഷിച്ച 200 രൂപയും നാണയങ്ങളും കവർന്നു. കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത്. ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടമകൾ കണ്ണപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കട പരിശോധന നടത്തി. ഉടമപോലീസിൽ പരാതി നൽകി.





