Payangadi
പുതിയങ്ങാടിയിൽ പുകയില ഉത്പന്നങ്ങൾ പിടികൂടുന്നതിനിടയിൽ പോലീസിനുനേരേ കൈയേറ്റം; കേസെടുത്തു
7 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി : നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടാനെത്തിയ പ്രതിയെ പിടികൂടുന്നതിനിടെ പോലീസിനെ കൈയേറ്റം ചെയ്തു. പുതിയങ്ങാടിയിലെ കെ.ടി. മുഹമ്മദ് അറാഫത്തിനെതിരെ (35) പഴയങ്ങാടി പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ എസ്ഐ കെ. സുഹൈൽ, പ്രൊബേഷൻ എസ്ഐ സുരേഷ് കുമാർ എന്നിവർക്ക് നേരെയാണ് കൈയെറ്റം നടത്തിയത്. കഴിഞ്ഞദിവസം രാത്രി പുതിയങ്ങാടി ഓട്ടോസ്റ്റാൻഡിനു സമീപത്തുവെച്ചാണ് സംഭവം
പോലീസിനു നേരെ കൈയേറ്റം നടത്തിയശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാളിൽനിന്ന് വിവിധ ബ്രാൻഡുകളിലുള്ള 48 പൗച്ചുകളിലായുള്ള 250 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങൾ കൈവശം വെച്ചതിനും പോലീസിനുനേരെ നടന്ന കൈയേറ്റത്തിലും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.





