Payangadi
HomeNews

എരിപുരം ശ്രീകൃഷ്ണക്ഷേത്രോത്സവം തുടങ്ങി

16 Dec 20251 മിനിറ്റ് വായന
എരിപുരം ശ്രീകൃഷ്ണക്ഷേത്രോത്സവം തുടങ്ങി


പഴയങ്ങാടി : എരിപുരം ശ്രീകൃഷ്ണക്ഷേത്രോത്സവം തുടങ്ങി. 17 വരെ നടക്കും. തന്ത്രി കരുമാരത്തില്ലത്ത്‌ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക തിങ്കളാഴ്ച വൈകീട്ട് കുണ്ടത്തിൽ കാവിൽനിന്ന്‌ കലവറനിറയ്ക്കൽ ഘോഷയാത്ര നടത്തി.

ഡോ. ടി.സി. ഗോവിന്ദൻ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം, കലാസന്ധ്യ എന്നിവ ഉണ്ടായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് തിടമ്പ് നൃത്തം, മെഗാഷോ, ഗാനമേള. ബുധനാഴ്ച രാവിലെമുതൽ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് തിടമ്പ് നൃത്തം എന്നിവ ഉണ്ടാകും.






ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക