Payangadi
HomeNews

കണ്ണൂർ മണ്ടൂരിൽനിന്ന് ഒരുമാസം മുൻപ് മോഷണം പോയ കാർ കാസർകോട് നിന്ന് പോലീസ് കണ്ടെത്തി

28 Dec 20251 മിനിറ്റ് വായന
കണ്ണൂർ മണ്ടൂരിൽനിന്ന് ഒരുമാസം മുൻപ് മോഷണം പോയ കാർ കാസർകോട് നിന്ന് പോലീസ് കണ്ടെത്തി


പരിയാരം :നമ്പർ മാറ്റി വാടകക്ക് നൽകിവരവെയാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. നടുവിൽ സ്വദേശി ചുമടുതാങ്ങിയിലെ സ്ഥാപനത്തിൽ പെയിന്റിങ്ങിനായി എത്തിച്ച കെഎൽ-39 പി 8902 ചുവപ്പ് മാരുതി സ്വിഫ്റ്റ് കാറാണ് മോ ഷ്ടിച്ചത്. നവംബർ 20-നാണ് സംഭവം.

പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷ്ടിച്ച് പയ്യന്നൂർ ടൗണിൽ ഉപേക്ഷിച്ച മോഷ്ടാവ് അവിടെ നിർത്തിയിട്ട മറ്റൊരു ബൈക്കുമായാണ് പിലാത്തറയിൽ എത്തിയത്‌. ബൈക്ക് ചുമടുതാങ്ങിയിലെ വർക്ക്ഷോപ്പിന് സമീപം പാർക്ക് ചെയ്ത് സ്ഥാപനത്തിന്റെ ഡോർ തകർത്ത് അകത്തുകടന്ന് താക്കോലെടുത്ത് കാറുമായി കടന്നുകളയുകയായിരുന്നു.

കാഞ്ഞങ്ങാട് സ്വദേശി ഇബ്രാഹിം ബാദുഷയാണ് കാർ മോഷ്ടിച്ചതെന്ന് പിന്നീട് പോലീസ് കണ്ടെത്തി. ഈയാൾ മറ്റൊരു കേസിൽ അകപ്പെട്ട് ജയിലിലാണ്. ഇപ്പോൾ കാറിൽ പതിച്ച KL-14 എക്സ് 4455 എന്ന നമ്പർ കാസർകോടുള്ള മറ്റൊരു സ്വിഫ്റ്റ് കാറിൻ്റെ നമ്പരാണ് ഇതിൻ്റെ ഉടമ തൻ്റെ കാറിൻ്റെ നമ്പർ പതിച്ച മറ്റൊരു കാർ പോകുന്നത് കാണുകയും ഉടൻ കാസർക്കോട് പോ ലീനെ വിവരമറിയിക്കുകയുമായിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ച പോയ കാറാണെന്ന് കണ്ടെത്തിയത്. കാസർക്കോട് പോലീസിൻ്റെ സഹായത്തോടെ പരിയാരം പോലീസ് കാർ കസ്റ്റഡിയിൽ എടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക