Payangadi
കൊട്ടിലയിൽ"എന്റെ കേരളം:എന്റെ അഭിമാനം"- പ്രഭാഷണം
9 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ജില്ലാലൈബ്രറി കൗൺസിലിന്റെയും കൊട്ടില കുമാരൻ മാസ്റ്റർ റഫറൻസ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ കൊട്ടില യുവരഞ്ജിനി ഹാളിൽ "എന്റെ കേരളം എന്റെ അഭിമാനം" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.
കേരളപിറവിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കാൻഫെഡ് സംസ്ഥാന വൈസ് ചെയർമാനും ശാസ്ത്ര ഡയരക്ടറുമായ വി.ആർ.വി. ഏഴോംഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായി.
എ നാരായണൻ മാസ്റ്റർ, വി.വി. പ്രകാശൻ, കെ.മോഹനൻ, എം.വി.സരള കുമാരി, പി.എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കടുത്തകുടിവെള്ള ക്ഷാമം നേരിടുന്ന കൊട്ടിലഗവ: ഹയർസെക്കണ്ടറി വിദ്യാലയത്തിന്ന് കിണർ നിർമ്മിക്കാൻ ജില്ലാ പഞ്ചായത്തിന് സ്ഥലം സംഭാവന ചെയ്ത ലൈബ്രറി പ്രവർത്തകൻ കെ.വി.സുരേഷിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.





