Payangadi
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴികൾ അടച്ചു
11 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി : പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള നുഴഞ്ഞുക്കയറ്റം തടയുന്നതിന്റെ ഭാഗമായി ഊടുവഴികൾ അടച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമിലേക്ക് ഒട്ടേറെ ഊടുവഴികളിലൂടെ ആളുകൾ അതിക്രമിച്ചു കയറുന്നുണ്ടായിരുന്നു. ലഹരി വിൽപന സംഘങ്ങളും ഇത്തരത്തിൽ എത്തുന്നതായി പരാതിയുണ്ടായിരുന്നു.
ട്രെയിനുകളിലെ അതിക്രമങ്ങളെത്തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് ഊടുവഴികളടച്ചത്. ഇവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.





