Payangadi
HomeNews

ചെറുതാഴം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരേഡ് ടെസ്റ്റ് നടത്തി

8 Nov 20251 മിനിറ്റ് വായന
ചെറുതാഴം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരേഡ് ടെസ്റ്റ് നടത്തി


ചെറുതാഴം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്ട് 2022 ൽ എൻറോൾ ചെയ്ത കേഡറ്റുകളുടെ പരേഡ് ടെസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. 42 സൂപ്പർ സീനിയർ കേഡറ്റുകളാണ് ടെസ്റ്റിൽ പങ്കെടുത്തത്.

പരിയാരം പോലീസ് സബ് ഇൻസ്പെക്ടർ സി വിനയൻ, അസി. സബ് ഇൻസ്പെക്ടർമാരായ എസ് കെ പ്രജീഷ് , ടി കെ ഗിരീഷ് എന്നിവർ നേതൃത്വം നല്കി. ഹെഡ് മാസ്റ്റർ എം സുനിൽ കുമാർ,സി പി ഒ നജീബ് വാകയാട്, ജോർജ് ജിജോ എന്നിവർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക