പി.ടി.ബി സ്മാരകജില്ലാ ബാലശാസ്ത്ര പ്രതിഭാ സംഗമം പയ്യന്നൂരിൽ

വിദ്യാർത്ഥികളുടെ അന്വേഷണ താൽപര്യവും വായനാശീലവും വികസിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും മലയാളം മിഷന്റെയും സഹകരണത്തോടെ ശാസ്ത്ര, ആഗോള തലത്തിൽ സംഘടിപ്പിച്ചുവരുന്ന പി.ടി.ഭാസ്ക്കരപ്പണിക്കർ സ്മാരകബാല ശാസ്ത്ര പരീക്ഷയുടെ മുപ്പത്തിയാറാമത് ജില്ലാ പ്രതിഭാ സംഗമം നവമ്പർ 30 ന് പയ്യന്നൂർ ആനന്ദതീർത്ഥാ ശ്രമത്തിൽ നടക്കും.
ആരോടും ചോദിക്കാം ഏത് പുസ്തകവും വായിക്കാം എന്ന രീതിയിൽ ഒന്നര മാസം മുൻപ് ആരംഭിച്ചപരിപാടിയുടെ ജില്ലാ തല പ്രതിഭാ സംഗമം വിജയിപ്പിക്കാൻ ബാലശാസ്ത്ര പരീക്ഷ.ജില്ലാ തല പ്രതിഭാ സംഗമം വിജയിപ്പിക്കാൻ സ്വാമി ആനന്ദതീർത്ഥ സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ.പി.ദാമോദരൻ ചെയർമാനും, ബാലശാസ്ത്ര ജില്ലാ കോഡിനേറ്റർ വി.ഗോപിനാഥ് പരിയാരം ജന:കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. വി.ആർ.വി. ഏഴോം,ബി. ദാമോദരൻ, പി.പി.കുഞ്ഞിരാമൻ, ശ്രീലതാ മധു, പപ്പൻ കുഞ്ഞിമംഗലം, പപ്പൻ ചെറുതാഴം, അഡ്വ. പ്രസന്നാ മണികണ്ഠൻ, ഗംഗൻ കാനായി, സുജ.എൻ,സജീവൻ എം.പി. തുടങ്ങിയവർ , പ്രസംഗിച്ചു.





