Payangadi
HomeNews

മാട്ടൂൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ

29 Nov 20251 മിനിറ്റ് വായന
മാട്ടൂൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ

 


മാട്ടൂൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്. എസ് വളണ്ടിയർ മാർക്ക് വനിതകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെതടയാനുള്ള പരിശീലന പരിപാടിയുടെ ഭാഗമായി സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര )സർവീസ് പ്രൊവൈഡിങ്ങ് സെന്റർ "ഓറഞ്ച് ദി വേൾഡ്  ക്യാമ്പയിൻ സംഘടിപ്പിച്ചു. "

ശാസ്ത്രഡയരക്ടർ വി.ആർ വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് സരീഷ് ജോസഫ് ഉദ്ഘാടനം ചെയ്തു.

 ശാസ്ത്ര സ്ഥാപക അംഗവും മുൻ ലീഗൽ കൗൺസലറും പ്രമുഖ അഭിഭാഷകയുമായ അഡ്വ.എ.കെ. ധനല ക്ഷ്മി വനിതാ ശിശു സംരക്ഷണ നിയമങ്ങൾ സംബന്ധിച്ച് പഠന ക്ലാസ്നയിച്ചു.

  എൻ.എസ് എസ്.പ്രോഗാം ഓഫീസർ സ്മിത. കെ,ശാസ്ത്ര ട്രഷറർ ഗംഗൻ കാനായി, എൻ.എസ്.എസ് വളണ്ടിയർ ലീഡർ ഇജാസ് അഹമ്മദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക