Payangadi
HomeNews

മാട്ടൂൽ സെൻട്രൽ ബീച്ച് ടൂറിസം പദ്ധതി ഉദ്ഘാടനം

7 Nov 20251 മിനിറ്റ് വായന
മാട്ടൂൽ സെൻട്രൽ ബീച്ച് ടൂറിസം പദ്ധതി ഉദ്ഘാടനം


മാട്ടൂൽ : ബീച്ച് കാർണിവലിൽ നിന്ന് ലഭിച്ച തുകയും പദ്ധതിത്തുകയും ഉപയോഗിച്ച്‌ മാട്ടൂൽ സെൻട്രലിൽ നടപ്പിലാക്കുന്ന ടൂറിസം പ്രവൃത്തികൾ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി അലങ്കാര വിളക്കുകൾ, ഇരിപ്പിടം, ഇന്റർലോക്ക് സംവിധാനം, ചരിത്ര സ്തൂപങ്ങൾ എന്നിവ സ്ഥാപിക്കും. ആദ്യഘട്ടമായി ഇബ്നു ബത്തൂത്തയുടെ സ്തൂപം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമർപ്പിച്ചു. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഒരു രൂപ ഉപയോഗിച്ച് ഉപയോഗിക്കാവുന്ന വാട്ടർ എടിഎം, വയോജനപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വയോ കോർണർ പദ്ധതിയും ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം. പ്രദീപൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. അശോകൻ, സി. സൈനബ, ഇന്ദിരാ ജോസ്, അംഗങ്ങളായ സി. എച്ച്. ഖൈറുന്നീസ, നബീൽ അബൂബക്കർ, പി.വി. സക്കരിയ, ഷംജി മാട്ടൂൽ, എ.കെ.എസ്. അബ്ദുൽ കലാം, എം.എ.വി. സജ്ന എന്നിവർ സംസാരിച്ചു.





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക