Payangadi
HomeNews

മാടായി കോളേജിൽ ഭരണഘടനാ ദിനാചരണവും ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനും

26 Nov 20251 മിനിറ്റ് വായന
മാടായി കോളേജിൽ ഭരണഘടനാ ദിനാചരണവും ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനും


സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ), വനിതാ ശിശു വികസന വകുപ്പിന്റെയും മാടായി കോ- ഓപ്. കോളേജ് എൻ.എസ്.. എസ്. യൂനിറ്റുകളുടെയും സഹകരണത്തോടെ ഭരണഘടനാ ദിനാചരണവും ഓറഞ്ച് ദി വേൾഡ്‌ ക്യാമ്പയിനും സംഘടിപ്പിച്ചു.



ശാസ്ത്ര ഡയരക്ടർ വി.ആർ. വി.ഏഴോമിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി മാടായി കോളേജ് പ്രിൻസിപ്പാൾ ഡോ.എം.വി.ജോണി ഉദ്ഘാടനം ചെയ്തു.


 ശാസ്ത്ര നിർവാഹക സമിതിഅംഗവും ലീഗൽ സർവീസസ് കമ്മറ്റി പാനൽ അഭിഭാഷകനും അഡ്വ.കെ.പി.രാഘവപൊതുവാൾ സ്മൃതി പുരസ്കാര ജേതാവുമായ അഡ്വ. ടി.വി.ഹരീന്ദ്രൻ നമ്മുടെ ഭരണഘടനയുടെ സവിശേഷതകൾ എനന്ന വിഷയം അവതരിപ്പിച്ചു. .ശാസ്ത്ര എസ്.പി.സി. ലീഗൽ കൗൺസലർ അഡ്വ. പ്രസന്നാ മണി കണ്ഠൻ ഭരണഘടനയും വനിതാ സംരക്ഷണ നിയമങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. 

തുടർന്ന് നടന്ന ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയിൽ മുഴുവൻ വിദ്യാർത്ഥികളും സംഘാടകരും പങ്കെടുത്തു. 

ശാസ്ത്ര ട്രഷറർ ഗംഗൻകാനായി, എൻ.എസ്.എസ്. പ്രോഗാം ഓഫീസർമാരായ ഡോ. ശ്രീജു വി.വി, ഡോ. ഷിജിന. വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 എൻ.എസ്.എസ്. വളണ്ടിയർമാരായ ലാവണ്യ സുധാകരൻ, അശ്വനി സന്തോഷ്, ഫാത്തിമത്തുൽ അഫ്ര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക