Payangadi
ബഡ്‌സ് സ്കൂളിൽ രക്ഷാകർത്തൃ സംഗമവും ബോധവൽക്കരണവും നടത്തി.
15 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാപ്പിനിശേരി ബഡ്സ് സ്കൂളിൽ രക്ഷാകർതൃ സംഗമവും ബോധവൽക്കരണ ക്ലാസും നടന്നു.തളിപറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും . പഴയങ്ങാടി ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ശാസ്ത്ര ഫേമിലി കൗൺസലിംഗ് സെന്റർ ഡയരക്ടർ വി.ആർ.വി.ഏഴോം "മെച്ചപ്പെട്ട രക്ഷാകർതൃത്വം " എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക സുനിത.കെ അദ്ധ്യക്ഷയായി. പി.എൽ.വി. നിമിഷ സി, രോഷ്നി കെ.വി, സൈബുനീസ കെ.പി,റഷീദ.വി.പി, ഷീമ. ആർ, സീന.സി, നസീമ. പി തുടങ്ങിയവർചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.





