Payangadi
HomeNews

ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

22 Oct 20251 മിനിറ്റ് വായന
ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു


കൊളച്ചേരി :ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊളച്ചേരി സ്വദേശി മരിച്ചു.കൊളച്ചേരി കയരോളങ്ങര ശിവദാസൻ (52) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.


തിങ്കളാഴ്ച പുലർച്ചെയാണ് കണ്ണൂർ പാറക്കണ്ടിക്ക് സമീപം നിർമാണ തൊഴിലാളിയായ ശിവദാസനെ ട്രെയിൻ തട്ടിയത്. പരിക്കുകളോടെ ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും ശ്രീചന്ദിലും ശേഷം കോഴിക്കോടേക്കും മാറ്റി.


ഭാര്യ: പ്രീജ (മാട്ടൂൽ ). മക്കൾ : ആതിര, അഞ്ജു. മരുമക്കൾ: വിപിൻ (പെരുമാച്ചേരി), മിഥുൻ (കൊളച്ചേരി). സഹോദര ങ്ങൾ: സരോജിനി, ദേവി, പങ്കജം, പത്മിനി, പരേത യായ കുഞ്ഞിപ്പാറു.


സംസ്കാരം ബുധൻ പകൽ 11.30 ന് കണ്ടക്കെ ശാന്തിവനം ശ്‌മശാനത്തിൽ നടക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക