"ഭയം വേണ്ട ജാഗ്രത മതി".വയലപ്രയിൽ നിയമ ബോധവൽക്കരണ കൗൺസലിംഗ് ക്യാമ്പയിൻ

ശാസ്ത്ര ഗാർഹികാതിക്രമ നിരോധന സേവന കേന്ദ്രം, ഫാമിലി കൗൺസലിംഗ് സെന്റർ, ഷെൽട്ടർ ഹോം എന്നിവയുടേയും വയലപ്ര യുവജന വായനശാല & ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ "ഭയം വേണ്ട, ജാഗ്രത മതി, സംരക്ഷിക്കാൻ നിയമങ്ങളും മനോബലം നൽകാൻ കൗൺസലിംഗ് സംവിധാനങ്ങളും ഉണ്ട്" എന്ന മുദ്രാവാക്യ വുമായി നിയമ ബോധവൽക്കരണ സെമിനാറും കൗൺസലിങ്ങ് ക്യാമ്പയിനും സംഘടിപ്പിച്ചു.
ശാസ്ത്രകൗൺസലിംഗ് ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മാടായി ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡണ്ട് ഇ.പി. ഹേമചന്ദ്രൻ, സി ക്രട്ടരിഎസ്.കെ വിനോദ് എന്നിവർ ആശംസാ പ്രസംഗം നടത്തി.
ശാസ്ത്ര ലീഗൽ കൗൺസലർ അഡ്വ. പ്രസന്നാ മണികണ്ഠൻ വനിതാ സംരക്ഷണ നിയമങ്ങൾ എന്ന വിഷയവും ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ മാസ്റ്റർ പ്രശ്നപരിഹാരശേഷി വർദ്ധിപ്പിക്കാൻ ശാസ്ത്രചെയ്യുന്ന കൗൺസലിംഗ് സേവനങ്ങൾ എന്ന വിഷയവും അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ മുഹമ്മദ് ഇസ്മായിൽ, സുഹ്റ പി, സിന്ധു. കെ.വി, പദ്മിനി.എ, ചന്ദ്രി. കെ തുടങ്ങി നിരവധിപേർ സംസാരിച്ചു.





