Payangadi
പഴയങ്ങാടി റെയിൽവേ അടിപ്പാത നിർമ്മാണം വേഗത്തിലാക്കും-മന്ത്രി
9 Oct 20251 മിനിറ്റ് വായന

പഴയങ്ങാടി : റെയിൽവേ അടിപ്പാത നിർമാണം വേഗത്തിൽ ആരംഭിക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എം. വിജിൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഏഴ് കോടി രൂപയാണ് സംസ്ഥാന സർക്കാർ അടിപ്പാത നിർമിക്കാൻ അനുവദിച്ചത്. റെയിൽവേയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുക. അടിപ്പാതയുടെ നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി നടക്കുകയാണ്. അടിപ്പാത നിർമിക്കുന്ന പ്രവൃത്തിക്കുള്ള തുക സംസ്ഥാനസർക്കാർ റെയിൽവേക്ക് നൽകിെയന്നും മന്ത്രി പറഞ്ഞു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





