Payangadi
മാട്ടൂലിൽ വീട്ടിൽ നിന്നു 20 പവൻ സ്വർണ്ണവും പണവും കവർന്നു
16 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി: മാട്ടൂലിൽ വീട്ടിൽ നിന്ന് 20 പവൻ സ്വർണ്ണവും പണവും കവർന്നു.ആറുതെങ്ങ് സ്ട്രീറ്റ്നമ്പർ 23സിയിലെ സി.എം.കെ അഫ്‌സത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ബുധനാഴ്‌ച വൈകീട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് ഇവർ വീട് പൂട്ടി അടുത്ത വീട്ടിൽ പോയത്. അരമണിക്കൂറിനകം തിരിച്ചെത്തിയപ്പോൾ പിറകുവശത്തു നോക്കിയപ്പോൾ വാതിൽ തുറന്നനിലയിൽ കണ്ടു. പരിശോധിച്ചപ്പോഴാണ് അലമാരയിലെ ബാഗിൽ സൂക്ഷിച്ച സ്വർണവും പണവും മോഷണംപോയത് മനസ്സിലായത്.





