Payangadi
HomeNews

അഡ്വ.കെ.പി.രാഘവ പൊതുവാൾ സ്മൃതിയും നിയമ ബോധന സെമിനാറും പുരസ്കാര ദാനവും

19 Oct 20251 മിനിറ്റ് വായന
അഡ്വ.കെ.പി.രാഘവ പൊതുവാൾ സ്മൃതിയും നിയമ ബോധന സെമിനാറും പുരസ്കാര ദാനവും


മുൻ എം എൽ എ യും നിയമ വ്യവസ്ഥകളെ ജനപക്ഷത്ത് നിന്ന് വ്യാഖ്യാനിക്കുന്നതിൽ വിജയം കണ്ടെത്തിയ പ്രമുഖ അഭിഭാഷകനും ശാസ്ത്ര യുടെ അദ്ധ്യക്ഷനും നിയമസാക്ഷരതാ പ്രചാരകനുമായിരുന്ന അഡ്വ.കെ.പി.രാഘ പൊതുവാളുടെ പതിമൂന്നാം വാർഷിക സ്മൃതിദിനത്തോടനുബന്ധിച്ച് ശാസ്ത്ര സ്മൃതി സംഗമവുംനിയമ ബോധന സെമിനാറുംസംഘടിപ്പിച്ചു.


പഴയങ്ങാടി ശാസ്ത്ര ഷെൽട്ടർ ഹോമിൽ സംഘടിപ്പിച്ച പരിപാടികല്യാശേരി എം.എൽ.എ, എം.വിജിൻ ഉദ്ഘാടനം ചെയ്തു.

 ഏഴോം പഞ്ചായത്ത് അംഗം പി.സജിത അദ്ധ്യക്ഷയായി. മുൻ സംസ്ഥാന സാക്ഷരതാ സമിതി അംഗം പയ്യന്നൂർ കുഞ്ഞിരാമൻ സ്മൃതി ഭാഷണം നടത്തി. 

അഡ്വ.കെ.പി. രാഘവ പൊതുവാൾക്ക് കീഴിൽ പരിശീലനം നേടി അഭിഭാഷക രംഗത്തും സാമൂഹ്യ സാംസ്കാരികസേവന രംഗങ്ങളിലുംസൗജന്യ നിയമ സേവന മേഖലയിലും സജീവമായി പ്രവർത്തിച്ചു വരുന്ന അഡ്വ. ടി.വി. ഹരീന്ദ്രനെ രാഘവപൊതുവാളുടെ പേരിൽ ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരം - 25 നൽകി ആദരിച്ചു.


ശാസ്ത്ര ചെയർമാൻ പി.വി.അബ്ദുർ റഹ്മാൻ, ഡോ.കെ.പി.ബാലകൃഷ്ണ പൊതുവാൾ, സി.വി.സുകുമാരൻ, അഡ്വ. ടി.വി. ഹരീന്ദ്രൻ, ശാസ്ത്ര ജനറൽ സിക്രട്ടരി വി.ആർ.വി. ഏഴോം, സിക്രട്ടരി പി.പി. .കുഞ്ഞിരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ജില്ലാ വനിതാസംരക്ഷണ ഓഫീസർ പി.സുലജ "നിയമ ബോധനത്തിന്റെ അനിവാര്യത "എന്ന വിഷയത്തിൽ മുഖ്യഭാഷണം നടത്തി.

ശാസ്ത്ര ലീഗൽ കൗൺസലർ അഡ്വ. പ്രസന്നാ മണികണ്ഠൻ "ഭരണഘടനയും വനിതാ സംരക്ഷണ നിയമങ്ങളും" എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ശാസ്ത്ര ട്രഷറർഗംഗൻ കാനായി, ഷെൽട്ടർ ഹോം സുപ്രണ്ട് സുജ എൻ തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക