DCMS (ദളിത് കത്തോലിക്ക മഹാ ജന സഭ) ശ്രീ KB സൈമൺ അനുസ്മരണം നടത്തി

ദളിത് ക്രൈസതവരുടെ സമര നേതാവും കണ്ണൂർ രൂപതയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ശ്രീ KB സൈമണിൻ്റെ ഒന്നാം ചരമ വാർഷികം രൂപത DCMS ൻ്റെ നേതൃത്വത്തിൽ പരിയാരം St. ഫ്രാൻസിസ് സേവ്യർ ഇടവകയിൽ നടന്നു. അഭിവന്ദ്യ കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കും തല അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യ ഭാഷണം NCDC ദേശീയ കമ്മിറ്റി അംഗം ശ്രീ. സാംസൺ ജോസഫ് സാർ നടത്തി. അനുസ്മരണ ഭാഷണം , വികാർ ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്, റവ ഫാ. സുന്ദീപ് മുണ്ടയ്ക്കൽ, റവ. തോംസൺ കൊറ്റിയാത്ത്, റവ.ഫാ. ഷാജു ആൻ്റണി, ശ്രീ. സ്റ്റാൻലി പാട്രിക്, ശ്രീ. KG വർഗ്ഗീസ്, ശ്രീ. ദേവസി, ശ്രീ. സുനിൽ കൊയിലേരിയൻ, ശ്രീമതി ജോയ്സി , ശ്രീ.യേശുദാസ്, ശ്രീ. വിൻസെൻ്റ് ,ശ്രീ യൂജിൻ ബിജു എന്നിവർ നടത്തി , യോഗത്തിന് അദ്ധ്യക്ഷ പദവി DCMS പ്രസിഡണ്ട് ശ്രീ ജെറി പൗലോസും സ്വാഗതം ശ്രീ. ജെയസൺ, നന്ദി ടോമി സ്റ്റാൻലിയും പറഞ്ഞു.





