Payangadi
HomeNews

പി.ടി.ഭാസ്ക്കരപ്പണിക്കർ സ്മൃതിയും ശാസ്ത്രബോധ സെമിനാറും

16 Oct 20251 മിനിറ്റ് വായന
പി.ടി.ഭാസ്ക്കരപ്പണിക്കർ സ്മൃതിയും ശാസ്ത്രബോധ സെമിനാറും



സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) മലബാർ ഡിസ്ടിക്ട് ബോർഡ് അദ്ധ്യക്ഷ്യനും ജനകീയ ശാസ്ത്രകാരനും, ബഹുജന വിദ്യാഭ്യാസ പ്രവർത്തകനും ശാസ്ത്രയുടെ സ്ഥാപകനുമായിരുന്ന പി.ടി.ഭാസ്കരപ്പണിക്കരുടെ സ്മൃതി സംഗമം സംഘടിപ്പിച്ചു.


 ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.പി.കുഞ്ഞിരാമൻ, മുതുകുട, പപ്പൻ കുഞ്ഞി മംഗലം, സി..വി.സുകുമാരൻ, എ. ആനന്ദൻ, പപ്പൻ ചെറുതാഴം,എം.പി. ചന്ദ്രൻ. വി.ഗോപിനാഥൻമാസ്റ്റർ, പി.പി. നീതു. കെ, ഷിജില ബർണാഡ്, രമണി. ടി.വി, ഉമാവതി.ഇ,സോജ. എം, വിന്ധ്യ. കെ.വി, ശാസ്ത്ര സെക്രട്ടറി ബി.ദാമോദരൻ മാസ്റ്റർ, ട്രഷറർ ഗംഗൻ കാനായി

തുടങ്ങി നിരവധിപേർ പങ്കെടുത്തു. നേരത്തെ നടത്തിയ പ്രശ്നോത്തരി മൽസരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി.

മികച്ച യോഗാ പഠിതാവിനെ ആദരിച്ചു.ശാസ്ത്ര വീഥിയിൽ ശാസ്ത്രബോധത്തിന്റെ അനിവാര്യത എന്ന വിഷയംസംബന്ധിച്ച് നടന്ന സെമിനാർ പി.ടി.ബി. സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് പ്രൊഫ. വി.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു.

കാൻഫെഡ് സംസ്ഥാന ചെയർമാൻ ഡോ.ബി.എസ് ബാലചന്ദ്രൻ മുഖ്യഭാഷണം നടത്തി.

കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് വിഷയം അവതരിപ്പിച്ചു.

ശാസ്ത്രം വളരെയേറെ നേട്ടങ്ങൾ കൈവരിച്ച് മുന്നോട്ടുകുതിക്കുന്നുവെങ്കിലും അതിനൊപ്പം വളരാൻ കഴിയാത്ത ജന സമൂഹത്തിലേക്ക്

ശാസ്ത്രീയമായ അറിവിന്റെ വ്യാപനം സംഘടിതമായും ശക്തമായും നടത്തിയാലെ ശാസ്ത്ര ബോധത്തിലധിഷ്ഠിതമായസാമൂഹ്യ മാറ്റം സാദ്ധ്യമാവുകയുള്ളുവെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പള്ളിയറ ശ്രീധരൻ,

സാക്ഷരതാ മിഷൻ കോഡിനേറ്റർ ഡോ.വി.വി. മാത്യു കോട്ടയം,പയ്യന്നൂർ കുഞ്ഞിരാമൻ, കാഞ്ചനമാല, ബേബി ഷക്കീല, സ്മിത പി..ആർ, അഡ്വ.എ.കെ. ധനലക്ഷ്മി, ഡോ.ടി.എം.സുരേന്ദ്രനാഥ്, ഡോ. നന്ദകുമാർ കോറോത്ത്, വി.ഗോപിനാഥ്,പരിയാരം,പവിത്രൻ കൊതേരി,ഡോ. അജിത്ത്, കെ,പാലക്കാട്,നാട്ടു വെളിച്ചം പ്രതാപൻ, സി.കെ. നസീർ, സാബു ഇ.സി., കരീപ്ര രാജേന്ദ്രൻ, അഡ്വ. ജയപാലൻ കാര്യാട്ട്,സൈനുദീൻ, മട്ടന്നൂർ, ബി.ദാമോദരൻ, ശ്രീലത മധു തുടങ്ങിയവർ പ്രസംഗിച്ചു.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക