ഭയം വേണ്ട, ജാഗ്രത മതി. കല്യാശേരിയിൽ ബോധവൽക്കരണ ശിൽപ്പശാല

വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്രഫാമിലി കൗൺസലിംഗ് സെന്ററും ഗാർഹികാതിക്രമ നിരോധന സേവന കേന്ദ്രവും, അഭയ കേന്ദ്രവും ചേർന്ന് വനിതകൾക്കെതിരെ യുള്ള അതിക്രമങ്ങൾക്കും ആത്മഹത്യാ പ്രവണതകൾക്കുമെതിരെ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി കല്യാശേരി മേഖലയിലെ അങ്കൺവാടി പ്രവർത്തകർക്കായി ബോധവൽക്കരണശിൽപശാല സംഘടിപ്പിച്ചു.
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല സംയോജിത ശിശു വികസന ഓഫീസർ പങ്കജാക്ഷി കോഡൂർ ഉദ്ഘാടനം ചെയ്തു.സൂപ്പർവൈസർ ഉദയകുമാരി വി.വി.സിന്ധുകുമാരി.എ തുടങ്ങിയവർ ആശംസയർപ്പിച്ചു.ശാസ്ത്രകൗൺസലിംഗ് ഡയരക്ടർ വി.ആർ.വി. ഏഴോം, അദ്ധ്യക്ഷനായി.ശാസ്തലീഗൽ കൗൺസലർ അഡ്വ.പ്രസന്നാമണി കണ്ഠൻ, ഫാമിലി കൗൺസലർ ഷിജില ബർണാഡ്,ശാസ്ത്ര ട്രഷറർ ഗംഗൻ കാനായി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ആരും തുണയില്ലാത്തവർക്ക് അഭയകേന്ദ്രമാവണം അങ്കൺവാടികൾ എന്ന് ശിൽപ്പശാല അഭിപ്രായപ്പെട്ടു.പ്രസന്നകുമാരി ഒദയമ്മാടം, റീജ കല്ലൂരിക്കടവ്, സൈനബ പള്ളേരി, രേഷ്മ കാക്കത്തുരുത്തി,ജിഷ തച്ചപ്പാടി, സവിത കണിയറവയൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.






