Payangadi
HomeNews

ഗാന്ധി സ്മൃതിയും പ്രശ്നോത്തരിയും

4 Oct 20251 മിനിറ്റ് വായന
 ഗാന്ധി സ്മൃതിയും പ്രശ്നോത്തരിയും


ഗാന്ധി ജയന്തി വാരാചരണത്തോടനു ബന്ധിച്ച് പഴയങ്ങാടിശാസ്ത്രയിൽ ഗാന്ധി സ്മൃതിയും പ്രശ്നോത്തരി മൽസരവും സംഘടിപ്പിച്ചു.


ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി എഴുത്തുകാരനും സാംസ്കാരിക സത്ത നുമായ പപ്പൻ ചെറുതാഴം ഉദ്ഘാടനം ചെയ്തു..


" ഗാന്ധിയെ സ്മരിക്കൂ,മാനവസ്നേഹം വളർത്തു " വെന്നതാവണം ഇക്കാലഘട്ടത്തിന്റെ പ്രധാന മുദ്രാ വാക്യമെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. 


 വള്ളത്തോളിന്റെ "എന്റെ ഗുരുനാഥൻ " എന്ന കവിതയുടെ ആലാപനവും നടന്നു.പ്രൊഫ. ടി.പി. ഹമീദ്,പി.പി.കുഞ്ഞിരാമൻ.ശാസ്ത്ര വി.ടി. കോഡിനേറ്റർ നീതു ലിജോ, ഫാമിലികൗൺസലർ റഹ്നാസ് പി.വി, ശാസ്ത്ര ട്രഷറർ ഗംഗൻ കാനായി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രശ്നോത്തരി മൽസരത്തിൽ ശാന്ത. കെ വെങ്ങര., ഉമാവതി പള്ളിക്കുന്ന്, സോജ. പി.അടുത്തില എന്നിവർ മികച്ചപോയന്റ് നേടി വിജയികളായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക