Payangadi
HomeNews

പാപ്പിനിശേരിയിൽ ആർമി ഉദ്യോഗസ്ഥൻ്റെ വീട് കുത്തിത്തുറന്ന് മോഷണം

30 Oct 20251 മിനിറ്റ് വായന
പാപ്പിനിശേരിയിൽ ആർമി ഉദ്യോഗസ്ഥൻ്റെ വീട് കുത്തിത്തുറന്ന് മോഷണം


പാപ്പിനിശ്ശേരിയിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ്റെ പൂട്ടിയിട്ട വീട്ടിൽ മോഷണ പരമ്പര. അടുത്തടുത്ത രണ്ട് ദിവസങ്ങളിലാണ് മോഷണം നടത്തിയത്. 26 നും 29ന് മോഷണം നടത്തിയതായാണ് പരാതി.ആർമി സർവീസ് രേഖകളും ടെലിവിഷൻ എൽഇഡി ലൈറ്റ്' എമർജെൻസി ലൈറ്റ് ടോർച്ച് ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വാരി വലിച്ചിട്ട നിലയിലാണ് അലമാരകളും തകർത്തിട്ടുണ്ട്. വീട് നോക്കാൻ ഏൽപ്പിച്ചയാൾ 26 ന് രാവിലെ എത്തിയപ്പോഴാണ് ആദ്യ മോഷണം നടന്നത് അറിഞ്ഞത്. വളപട്ടണം പൊലീസിൽ പരാതി നൽകി.തകർത്ത വാതിൽ പുതുക്കിപ്പണിത് അടച്ച് പൂട്ടി. 29ന് വീണ്ടും വാതിൽ കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു. ആദ്യ ദിവസത്തെ മോഷണത്തിൽ ചെറിയ വീട്ട് സാധനങ്ങളാണ് മോഷ്ട്ടിച്ചിരുന്നെങ്കിൽ 29ന് നടന്ന മോഷണത്തിലാണ് ടിവിയും എൽഇഡി ലൈറ്റും, ടോർച്ചും ആർമി സർവീസ് രേഖകൾ ഉൾപ്പെടെ കൊണ്ടുപോയത് ഡോഗ് സ്കോളും വിരലടയാളം വിദഗ്ധരും തെളിവെടുപ്പ് നടത്തിി.ആർമി ഉദ്യോഗസ്ഥനായ സലാഹുദ്ദീൻ ജോലി സ്ഥലത്തെ ക്വാർട്ടേഴ്സിലാണ് താമസം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക