Payangadi
HomeNews

ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; സിപിഐഎം പ്രവർത്തകൻ കസ്റ്റഡിയിൽ

2 Oct 20251 മിനിറ്റ് വായന
ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; സിപിഐഎം പ്രവർത്തകൻ കസ്റ്റഡിയിൽ


കണ്ണൂർ ചെറുകുന്നിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ സിപിഐഎം പ്രവർത്തകൻ കസ്റ്റഡിയിൽ. ചെറുകുന്ന് സ്വദേശിയെയാണ് കണ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യതുവരികയാണ്.


ഇന്ന് പുലർച്ചെ 2.30 നായിരുന്നു ബിജെപി കല്യാശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബേറിൽ ബിജുവിന്റെ വീടിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ ഉണ്ടായിരുന്നു. സംഭവസമയം ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കുകളൊന്നുമില്ല. പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ബിജെപി-സിപിഐഎം സംഘർഷം നടന്നിരുന്ന പ്രദേശത്താണ് വിജുവിന്റെ വീട്. ചെറുകുന്നിൽ ഫ്ളക്സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് തർക്കമുണ്ടായത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക