Payangadi
ഇരിണാവിൽ കാറിലെത്തിയ സംഘം വീടിനുനേരേ ബോംബെറിഞ്ഞു
4 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇരിണാവ് : കാറിലെത്തിയ സംഘം വീടിനുനേരേ ബോംബെറിഞ്ഞ് കടന്നുകളഞ്ഞു. ഇരിണാവ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്‌ലിം യുപി സ്കൂളിന് സമീപത്തെ പടപ്പിൽ ഇർഫാന്റെ വീട്ടിന് നേരേയാണ് ബോംബേറുണ്ടായത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.
റോഡിൽനിന്ന് നൂറുമീറ്റർ മാറിയാണ് ഇർഫാന്റെ വീട്. രണ്ട് ബോംബുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സമീപപ്രദേശത്തെ വീട്ടുകാർ ഭയന്ന് നിലവിളിച്ചു. പിന്നീട് പരിസരം മുഴുവൻ പുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ആർക്കും മനസ്സിലായില്ല.
ബോംബെറിയാൻ എത്തിയവർ കാർ റോഡിൽ നിർത്തിയിട്ടശേഷം നടന്നാണ് ഇർഫാന്റെ വീട് ലക്ഷ്യമാക്കി പോയത്.





