Payangadi
HomeNews

പഴയങ്ങാടി : 'ദിവസം 2000 രൂപ കൂലി കിട്ടും; 45000 രൂപയ്ക്ക് 90 ലോട്ടറി എടുത്ത് കുഴിച്ചിട്ടു, 1 കോടി കിട്ടിയാല്‍ മതി'

28 Sept 20251 മിനിറ്റ് വായന
പഴയങ്ങാടി : 'ദിവസം 2000 രൂപ കൂലി കിട്ടും; 45000 രൂപയ്ക്ക് 90 ലോട്ടറി എടുത്ത് കുഴിച്ചിട്ടു, 1 കോടി കിട്ടിയാല്‍ മതി'

 


തിരുവോണം ബംബര്‍ നറുക്കെടുപ്പ് ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. ഒക്ടോബര്‍ നാലിനാണ് 25 കോടിയുടെ ഭാഗ്യശാലിയെ അറിയാന്‍ സാധിക്കുക.രണ്ടു വര്‍ഷം മുമ്ബ് ബംബറടിച്ച തിരുവനന്തപുരത്തെ അനൂപിന്റെ പ്രതികരണങ്ങള്‍ എടുക്കുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. ഒന്നാം സമ്മാനക്കാരന് എത്ര രൂപ കൈയ്യില്‍ കിട്ടും, എത്ര രൂപ നികുതി കൊടുക്കണം തുടങ്ങിയ ചര്‍ച്ചകളും സജീവമാണ്.

ഈ വേളയിലാണ് ലാഭം ഇത്തവണ എങ്കിലും കനിയണേ എന്ന് കരുതി 90 ടിക്കറ്റ് എടുത്തുവച്ചിരിക്കുന്ന കണ്ണൂരുകാരന്‍ മാധ്യമങ്ങളില്‍ നിറയുന്നത്. പഴയങ്ങാടി സ്വദേശി പ്രകാശനാണ് ഭാഗ്യം പരീക്ഷിക്കാന്‍ കൈവിട്ട നീക്കം നടത്തുന്നത്. കഴിഞ്ഞ തവണ 100 ടിക്കറ്റ് എടുത്തിരുന്നു. 90 ടിക്കറ്റ് എടുക്കാന്‍ 45000 രൂപ വേണം. നിങ്ങളെന്തൊരു മണ്ടനാണ് എന്ന് ചോദിക്കുന്നവരോടും പ്രകാശന് പറയാന്‍ മറുപടിയുണ്ട്...ചെറുപ്പം മുതല്‍ ലോട്ടറി എടുക്കുന്നുണ്ട് പ്രകാശന്‍. എന്നെങ്കിലും നല്ലൊരു തുക അടിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും. പെങ്ങള്‍ക്ക് ചെറിയ ഓടിട്ട വീട് വയ്ക്കണം എന്നത് മാത്രമാണ് ആഗ്രഹം. ഒരു കോടി അടിച്ചാല്‍ മതി, ഒന്നാം സമ്മാനമൊന്നും പ്രകാശന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ 100 ടിക്കറ്റാണ് എടുത്തത്. ഇത്തവണ ഇതുവരെ 90 എണ്ണം എടുത്തിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക