Payangadi
HomeNews

ടീൻ ക്ലബ്ബ് ഉദ്ഘാടനവും ക്രിയാത്മക കൗമാര ബോധവൽക്കരണ പരിപാടിയും നടന്നു

29 Sept 20251 മിനിറ്റ് വായന
ടീൻ ക്ലബ്ബ് ഉദ്ഘാടനവും ക്രിയാത്മക കൗമാര ബോധവൽക്കരണ പരിപാടിയും നടന്നു


വിദ്യാഭ്യാസ വകുപ്പിന്റെ കൗമാര ശാക്തീകരണ പരിപാടിയുടെ ഭാഗമായി മാടായി ഗവ.ബോയ്സ് ഹൈസ്കൂളിൽ ആരംഭിച്ച "ടീൻ ക്ലബ്ബിന്റെ " ഉദ്ഘാടനവും ക്രിയാത്മക കൗമാരത്തിന്റെ കരുത്തും കരുതലും എന്ന വിഷയാവതരണവും  കാൻഫെഡ് സംസ്ഥാന വൈസ് ചെയർമാനും

 പഴയങ്ങാടി ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്റർ ഡയരക്ടറുമായ വി.ആർ.വി. ഏഴോം നിർവഹിച്ചു. ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ഹൈമ എം അദ്ധ്യക്ഷയായി.  ആശ്രിതസ്വഭാവമേറെയുശൈശവവും അനുസരണശീലമുള്ള ബാല്യകാലവും കടന്ന് പക്വതയാർന്ന യുവ ത്വത്തിലെത്തും മുൻപുള്ള മുമ്പുള്ള സംഘർഷഭരിതമായകൗമാരക്കാലം ക്രിയാത്മകവും രസകരവുമായ അനുഭവമാക്കാൻ ഏറെ കരുതലും കരുത്തും അനിവാര്യമാണെന്ന് വിഷയാവതാരകൻ വിദ്യാർത്ഥികളെബോധ്യപ്പെടുത്തി. സ്കൂൾ സീനിയർ അദ്ധ്യാപകൻ സന്തോഷ് പി.ടി., ഡി.ആർ.ജി. കൺവീനർ വി.ധനരാജ് , ടീൻ ക്ലബ്ബ് പ്രോഗ്രാം നോഡൽഓഫീസർ  സഹ് ലാ അബ്ദുൽ റഹ്മാൻ, ക്ലബ്ബ് അംഗങ്ങളായ ആദിത്യൻ വിപി, തൻമയ ഒ.കെ, ആദിശ്രീ.കെ, റിമിഷ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.ശാസ്ത്ര ഷെൽട്ടർ ഹോമിലേക്ക് ടീൻ ക്ലബ്ബ്അംഗങ്ങളുടെ  വക സ്നേഹോപഹാര സമർപ്പണവും നടന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക