റൊന്റിവ്യൂ ലൈഫ് ഫെസ്റ്റിവെൽ 27,28 തിയ്യതികളിൽ

ഹസനുൽ ബസ്വരി മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഓഫ് സയൻസ്(ദഅവ കോളേജ്) വിദ്യാർത്ഥികളുടെ `റൊന്റിവ്യൂ ലൈഫ് ഫെസ്റ്റിവെൽ' സെപ്തംബർ 27,28 (ശനി, ഞായർ) തിയ്യതികളിൽ ഹസനുൽബസ്വരി ഓഡിറ്റോറിയത്തിൽ
നടക്കും. മാടായി ഗ്രാമപഞ്ചായത് പ്രസിഡന്റ് ബഹു: സഈദ്
കായിക്കാരൻ ഫെസ്റ്റിവെൽ
ഉദ്ഘാടനം ചെയ്യും. ട്രാൻസെൻഡിങ്ങ് ഇല്യൂഷ്യൻസ് (മിഥ്യയെ അതിജയിക്കുന്നു)
എന്ന പ്രമേയത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ ഇംഗ്ലീഷ്, ഹിന്ദി, അറബി, ഫ്രഞ്ച് ഭാഷകളിലും സാഹിത്യം, കല, വിശ്വാസം, ചരിത്രം, ശാസ്ത്രം, ഗണിത ശാസ്ത്രം എന്നീ മേഖലകളിലുമായി ട്രാൻസലേഷൻ, കൊളാഷ്,മാത്‍സ് റിലേ, പിഗ്‌മി,ഗ്രാമർ മാസ്റ്ററി,
സ്വർഫ് ടെസ്റ്റ്, മദ്ഹ് ഗാനം,ബുർദ,സയൻസ് ഫെയർ, മജ്നാഗ്രാഫിറ്റി തുടങ്ങിയ വിവിധ ഇനം മത്സരളിലായി അൻൻപതോളം വിദ്യാർത്ഥികൾ മാറ്റുരക്കും.
വിജയികളാകുന്ന വിദ്യാർത്ഥികൾ ഒക്ടോബർ 3,4,5 തിയ്യതികളിൽ കോഴിക്കോട് മർകസ് ഗാർഡനിൽ നടക്കുന്ന ഇന്റർ ക്യാമ്പസ് റൊന്റിവ്യൂവിൽ മത്സരിക്കും.ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിയതായി സംഘാടകർ അറിയിച്ചു.





