Payangadi
HomeNews

റൊന്റിവ്യൂ ലൈഫ് ഫെസ്റ്റിവെൽ സമാപിച്ചു

29 Sept 20251 മിനിറ്റ് വായന
റൊന്റിവ്യൂ ലൈഫ് ഫെസ്റ്റിവെൽ സമാപിച്ചു


മുട്ടം : ഹസനുൽ ബസ്വരി മദീനത്തുന്നൂർ ജൂനിയർ സ്കൂൾ ഓഫ് സയൻസ്(ദഅവ കോളേജ്) വിദ്യാർത്ഥികളുടെ  `റൊന്റിവ്യൂ ലൈഫ് ഫെസ്റ്റിവെൽ' സമാപിച്ചു. ഹസനുൽബസരി ജനറൽ സെക്രട്ടറി അബ്ദുൽ കരീം സഅദിയുടെ അധ്യക്ഷതയിൽ മാടായി ഗ്രാമപഞ്ചായത് പ്രസിഡന്റ് ബഹു: സഈദ്

കായിക്കാരൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ്‌ ഇൻചാർജ് ഉബൈദുള്ള നൂറാനി ആമുഖ ഭാഷണം നടത്തി. മുഹമ്മദ്‌ കുഞ്ഞി ഹാജി പട്ടുവം, അബൂബക്കർ സഖാഫി കുഞ്ചിലം, നജീബ് സഖാഫി ചപ്പാരപടവ്, അബ്ദുൽറസാഖ് സഅദി വിദ്യാനഗർ സംബന്ധിച്ചു. ട്രാൻസെൻഡിങ്ങ് ഇല്യൂഷ്യൻസ് (മിഥ്യയെ അതിജയിക്കുന്നു)

എന്ന പ്രമേയത്തിൽ നടന്ന ഫെസ്റ്റിവലിൽ മാത്‍സ് റിലേ, പിഗ്‌മി,ഗ്രാമർ മാസ്റ്ററി,സ്വർഫ് ടെസ്റ്റ്, മദ്ഹ് ഗാനം,സയൻസ് ഫെയർ, മജ്നാഗ്രാഫിറ്റി തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നാഷണൽ സ്കോളർഷിപ് വിജയി അഹ്‌മദ്‌ ഷാദിൽ, മുഹമ്മദ്‌ മുജ്തബ, ലിറ്റിൽ കൈട്സ് സ്കൂൾ ലെവൽ റാങ്ക് ജേതാവ് മുഹയിസ് ജഫ്രിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.  സ്റ്റുഡന്റ് ആക്ടിവിസം അവാർഡ്, സ്റ്റുഡന്റ് എക്സലൻസ് അവാർഡ് എന്നിവക്ക് മുഹമ്മദ്‌ ഷിബിലി, മുഹമ്മദ്‌ ഫൻവാൻ എന്നിവർ അർഹരായി. ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയ ടീമുകൾക്കുള്ള ട്രോഫി വിതരണം ഹസനുൽ ബസരി വൈസ് പ്രസിഡന്റ്‌ മുഹമ്മദലി ഹാജി, പി ആർ മാനേജർ അബ്ദുൽ ബാരി ബുഖാരി എന്നിവർ നിർവ്വഹിച്ചു.വിജയികളായ വിദ്യാർത്ഥികൾ ഒക്ടോബർ 3,4,5 തിയ്യതികളിൽ കോഴിക്കോട്  മർകസ് ഗാർഡനിൽ നടക്കുന്ന ഇന്റർ ക്യാമ്പസ് റൊന്റിവ്യൂവിൽ മത്സരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക