സി.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റരെ അനുസ്മരിച്ചു.

ആദ്യകാല സാമൂഹ്യ സാക്ഷരതാ സാംസ്കാരിക പ്രവർത്തകനും അധ്യാപകനും ശാസ്ത്ര പ്രീസിഡിയംഅംഗവുമായിരുന്ന സി.സി. കുഞ്ഞിക്കണ്ണൻമാസ്റ്റരെ ശാസ്ത്രയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. നരിക്കോട് വെച്ച് നടനഅനുസ്മരണ യോഗം ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എൻ.ഗീത ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്.പി.യു കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് പി.വി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി.
ശാസ്ത്ര ഡയരക്ടർ വി.ആർ. വി ഏഴോം അദ്ധ്യക്ഷനായി.
പരിപാടിയോടനുബന്ധിച്ച് ദേശമംഗലം രാമവർമ്മാ സമൃതിചിത്രരചനാ മൽസരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം വി.എം.ലീലാഭായി ടീച്ചർ നിർവഹിച്ചു.
ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ മാസ്റ്റർ
ജി എൻ യു പി സ്കൂൾ പി.ടി.എ.പ്രസിഡണ്ട് പി.വി.പ്രദീപൻ, ബാലശാസ്ത്ര ജില്ലാ കോഡിനേറ്റർ വി.ഗോപിനാഥ്, കെ.വിരാധാകൃഷ്ണൻ,ശാസ്ത്ര ട്രഷറർഗംഗൻ കാനായി തുടങ്ങിയവർ സംസാരിച്ചു.
പഴയങ്ങാടി ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്ററിൽ നടന്ന സ്മരണാഞ്ജലി പരിപാടിയിൽ ഇപ്റ്റ മുൻ സംസ്ഥാന സിക്രട്ടരി പപ്പൻ കുഞ്ഞിമംഗലം, വി.ആർ.വി. ഏഴോം, ഗോപിനാഥ് പരിയാരം ബി.ദാമോദരൻമാസ്റ്റർ ഷിജില ബർണാഡ്, രമണി. ടി.വി, സത്യവതി. എ, പ്രസന്നകുമാരി പി.വി, ഗംഗൻ കാനായി, ഉഷ.എ തുടങ്ങി നിരവധി പേർ പങ്കെടുത്തു.





