Payangadi
പിലാത്തറയിൽ ഡീറ്റെർജന്റ് മേക്കിങ് ട്രെയിനിങ് നടന്നു
1 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കയ്റോസ് കണ്ണുരിന്റെയും കോൾപിംഗ് ഇന്ത്യയുടേയും സംയുക്ത അഭിമുഖ്യത്തിൽ ഡീറ്റെർജന്റ് മേക്കിങ് ട്രെയിനിങ് പിലാത്തറ വ്യാകുല മാതാ ദേവാലയ ഹാളിൽ വച്ച് നടത്തി. ഫെഡറേഷൻ പ്രസിഡണ്ട് ശ്രീമതി. ഷിജു ഷൈജുവിന്റ അധ്യക്ഷദ്ധയിൽ നടന്ന പരിപാടി പിലാത്തറ വ്യാകുലമാതാ ദേവാലയ വികാരിയും, കയ്റോസ് കമ്മ്യൂണിറ്റി ഓർഗനൈസറുമായ റവ. ഫാ. തോംസൺ കൊറ്റിയത്ത് ഉദ്ഘാടനം ചെയ്തു.
കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. കയ്റോസ് ഓഫീസ് സെക്രട്ടറി ശ്രീമതി. ജെസ്സി റെജി വിവിധ തരത്തിലുള്ള ഡീറ്റെർജന്റ് പരിശീലന ക്ലാസ്സ് നയിച്ചു. കോൾപിംഗ് കോർഡിനേറ്റർ അരുൺ. കെ., റീജിയണൽ കോർഡിനേറ്റർ ശ്രീമതി. റീജ മേഴ്‌സി, ഫെഡറേഷൻ വൈസ് പ്രസിഡണ്ട് ശ്രീമതി. ജാക്യുലിൻ ടീച്ചർ എന്നിവർ സംസാരിച്ചു.





