പെൻഷനേഴ്സ് യൂനിയൻ കുഞ്ഞിമംഗലത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു

കേരളാ സർവീസ് പെൻഷനേഴ്സ് യൂനിയൻ സാംസ്കാരിക വിഭാഗം പഞ്ചായത്ത് യൂനിററ് കുഞ്ഞിമംഗലത്ത് കുടുംബസംഗമം സംഘടിപ്പിച്ചു.
യൂനിറ്റ് പ്രസിഡണ്ട് വി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്റർ ഡയരക്ടർ വി.ആർ.വി. ഏഴോം ഉദ്ഘാടനം ചെയ്തു.
കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാനുള്ള ഫലപ്രദമായചികിൽസ കുടുംബാംഗങ്ങൾ തമ്മിൽപരസ്പരം കേൾക്കാനുള്ള കഴിവ് വളർത്തുകയാണ്എന്ന് ഉദ്ഘാടകൻഅഭിപ്രായപ്പെട്ടു.
പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് ജോ. സിക്രട്ടരി വി.വി.ഗോവിന്ദൻ മാസ്റ്റർ, പി.വിജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്കാരിക വിഭാഗം കൺവീനർ കെ.വി.രാമചന്ദ്രൻ സ്വാഗതവും യൂണിറ്റ് സിക്രട്ടരി വൈ.വി. സുകുമാരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ഇയ്യിടെനിര്യാതനായ ആദ്യകാല പെൻഷൻസംഘടനാ സംഘാടകൻ കെ.എം. പി.നമ്പീശൻ മാസ്റ്റരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
പെൻഷൻകാരും കുടുംബാംഗങ്ങളും ചേർന്ന് അതരിപ്പിച്ചവിവിധ കലാപരിപാടികളും ഉണ്ടായി.





