Payangadi
HomeNews

ആരോടും ചോദിക്കാം, പി.ടി.ബി. സ്മാരക ഓപ്പൺ പരീക്ഷ ആരംഭിച്ചു

17 Sept 20251 മിനിറ്റ് വായന
ആരോടും ചോദിക്കാം, പി.ടി.ബി. സ്മാരക ഓപ്പൺ പരീക്ഷ ആരംഭിച്ചു

 


വിദ്യാർത്ഥികളുടെ അന്വേഷണ താൽപര്യവും വായനാശീലവും വികസിപ്പിക്കാൻ ശാസ്ത്രയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പി.ടി.ബി. സ്മാരക ഓപ്പൺ ബാലശാസ്ത്ര പരീക്ഷ കേരളത്തിലെ വിവിധ ജില്ലകളിൽ ആരംഭിച്ചു. ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം,എവിടെ നിന്നും ഉത്തരങ്ങൾ ശേഖരിക്കാം എന്ന രീതിയിൽ ഒരു മാസത്തിന്നകം ഉത്തരങ്ങൾ ശേഖരിക്കേണ്ടുന്ന പരീക്ഷ ഒക്ടോബർ 15 ന് ലോക വിദ്യാർത്ഥി ദിനത്തിലാണ് അവസാനിക്കുക. തുടർന്ന് ജില്ലാ സംസ്ഥാന ദേശീയ തലങ്ങളിൽ പ്രതിഭാ സംഗമങ്ങൾ നടക്കും.

പരീക്ഷയുടെകണ്ണൂർ ജില്ലാ തല ഉദ്ഘാടനം പരിയാരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര സംസ്ഥാന പ്രോഗ്രാം ഡയരക്ടർവി.ആർ വി. ഏഴോംനിർവഹിച്ചു.

 പി.ടി.എ. പ്രസിഡണ്ട് വി.വി.ദിവാകരൻ അദ്ധ്യക്ഷനായി. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഡി.എൻ. സ്മിത പിള്ളയും പ്രധാന അദ്ധ്യാപിക പി.കെ.സബിതയും ചേർന്ന്കുട്ടികൾക്ക് ആശംസയറിയിച്ചു കൊണ്ട് ചോദ്യ,പേപ്പറുകൾകൈമാറി. 

ബാലശാസ്ത്ര ജില്ലാ കോഡിനേറ്റർ പരിയാരം വി.ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. സ്കൂൾ കോഡിനേറ്റർ പ്രിയാകുമാരി ടീച്ചർ സ്വാഗതവും സ്റ്റാഫ് സി ക്രട്ടരി റേച്ചൽ മോളി നന്ദിയും പറഞ്ഞു.

പഴയങ്ങാടി സ്കോർ പഠന കേന്ദ്രത്തിൽ നടന്ന പരീക്ഷാ ക്യാമ്പയിൻ പ്രിൻസിപ്പാൾ എ. ആനന്ദിന്റെ അദ്ധ്യക്ഷതയിൽ വി.ആർ.വി. ഏഴോം ഉദ്ഘാടം ചെയ്തു. രിഗോപിനാഥ് പരിയാരം പരീക്ഷാ രീതി വിശദീകരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക