Payangadi
HomeNews

മാട്ടൂൽ നജാത്ത് കിഡ്‌സ്‌ ഗാർഡിയൻ ആഞ്ചൽസ് കെയർ ഹോമിൽ സ്നേഹ സദ്യ ഒരുക്കി

20 Sept 20251 മിനിറ്റ് വായന
മാട്ടൂൽ നജാത്ത് കിഡ്‌സ്‌ ഗാർഡിയൻ ആഞ്ചൽസ് കെയർ ഹോമിൽ സ്നേഹ സദ്യ ഒരുക്കി

 


മാട്ടൂൽ നോർത്ത് നജാത്ത് നഴ്സറി സ്കൂൾ കുട്ടികളുടെ   ഈ വർഷത്തെ ഗ്രാൻഡ് പാരൻസ് ഡേ വേറിട്ട പരിപാടികളോടെ ആഘോഷിച്ചു.                                                                                                    സ്വന്തം ഉറ്റവരാരുമില്ലാതെ അനാഥരായി  കഴിയുന്ന പഴയങ്ങാടി നെരുവമ്പറം ഗാർഡിയൻ ആഞ്ചൽസ് കെയർ ഹോമിലെ അന്തേവാസികളോടൊപ്പമായിരുന്നു പരിപാടി.


കുട്ടികളുടെ പാട്ടുകളും കലാപരിപാടികളും അന്തേവാസികൾക്ക് പുതുമയും ആവേശവും നൽകി. കുട്ടികളോടൊപ്പം സദ്യ പങ്കിട്ടത് അവർക്കു പഴയ ഓർമ്മകൾ പുതുക്കാൻ അവസരമായി.


"കുട്ടികളുടെ സ്നേഹവും ഹൃദയത്തോട് ചേർന്ന ഈ ആഘോഷവും ഞങ്ങളുടെ ജീവിതത്തിൽ മറക്കാനാകാത്ത ദിവസമായി മാറി," എന്ന് ഒരു അന്തേവാസി   പറഞ്ഞു.


നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നസീറ ടീച്ചറുടെ നേതൃത്വത്തിൽ, നജാത്ത് നഴ്സറി സ്കൂൾ അധ്യാപികമാരായ ഷഹ്‌റിയ ടീച്ചർ, ഗീത ടീച്ചർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. കെയർ ഹോം ഡയറക്ടർ എം.പി. മുഹമ്മദ് റഷീദ് സഖാഫി സ്വാഗത ഭാഷണം നടത്തി

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക