Payangadi
തുല്ല്യതാ പഠിതാക്കൾ ഓണോൽസവം സംഘടിപ്പിച്ചു.
1 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാടായി ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ കേന്ദ്രീകരിച്ച് നടന്നു വരുന്ന സാക്ഷരതാ മിഷൻ ഹയർ സെക്കണ്ടറി തുല്യത വിദ്യാർത്ഥികൾപൂക്കള നിർമ്മാണവും, കലാ-കായിക മൽസരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയുമായി ഓണോൽസവം സംഘടിപ്പിച്ചു.
പഠന കേന്ദ്രം കോഡിനേറ്റർ ഗീതാ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. സാജിർ ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ ഷാജു ജോൺമുഖ്യ ഭാഷണം നടത്തി. സാക്ഷരതാ മിഷൻ ജില്ലാ കമ്മറ്റി അംഗം വി.ആർ.വി. ഏഴോം, അധ്യാപകരായ സന്തോഷ്കുമാർ. കെ. വി, സതി എ ജി, സനിത കെ. പി, ഷിജിന ഗണേഷ്, നാജിയ ബി, ബിന്ദു. കെ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. പഠന കേന്ദ്രം ലീഡർമാരായ അബ്ദുൽ സലാം പരീത് സ്വാഗതവും നൈന ഇബ്രാഹിം നന്ദിയും പറഞ്ഞു.





