Payangadi
പഴയങ്ങാടി മാടായിക്കാവിൽ മാരിതെയ്യങ്ങൾ കാണാൻ ഭക്തജനത്തിരക്ക്
1 Aug 20251 മിനിറ്റ് വായന

പഴയങ്ങാടി മാടായിക്കാവിൽ മാരിതെയ്യങ്ങൾ കാണാൻ ഭക്തജനത്തിരക്ക്. കർക്കടകം പതിനാറാം നാളിലാണ് മാടായിക്കാവിന് പരിസരത്ത് മാരിതെയ്യങ്ങൾ കെട്ടിയാടുക. മണിയും തുടിയും കൊട്ടി മാരിത്തെയ്യങ്ങൾ ഇറങ്ങുമ്പോൾ കാണാനും അനുഗ്രഹം തേടാനും വൻ ജനാവലിയായിരുന്നു. ഉച്ചയ്ക്ക് 12.20ന് മാടായിക്കാവിൽനിന്ന് വിശേഷ പ്രസാദമായ പായസം എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. മാരിക്കലുവൻ, മാമാരിക്കലുവൻ, മാരിക്കലിച്ചി, മാമായക്കലിച്ചി, മാരി ഗുളികൻ, മാമായ ഗുളികൻ എന്നീ തെയ്യക്കോലങ്ങളാണ് കെട്ടിയാടിയത്. പുലയ സമുദായത്തിൽപെട്ടവരാണ് വ്രതാനുഷ്ഠാനത്തോടെ മാരിതെയ്യങ്ങൾ കെട്ടുന്നത്.





