കണ്ണപുരം കീഴറയിലെ സ്ഫോടനം സമഗ്രാന്വേഷണം നടത്തണം എസ്ഡിപിഐ

കല്ല്യാശ്ശേരി : കണ്ണപുരം കീഴറയിൽ നടന്ന സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകരുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത ഗൗരവകരമായ സംഭവത്തെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ് ഡി പി ഐ കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അനൂപ് മുകുന്ദൻ എന്ന അനൂപ് മാലികിന്റെ പ്രവർത്തനങ്ങളെ കുറിച്ച് മുൻപും പല നിഗൂഢതകളും ആരോപിക്കപ്പെട്ടിട്ടും പോലീസ് ഗൗരവമായി കാര്യങ്ങൾ എടുക്കാത്തതാണ് ഇത്ര വലിയ സ്ഫോടനം വീണ്ടും നടക്കാൻ കാരണമായത്, ഈ സ്ഫോടക വസ്തുക്കൾ ആർക്ക് വേണ്ടിയാണ് നിർമിച്ചത് എന്ന് പോലീസ് അന്വേഷിക്കാൻ തയ്യാറാവണം.
ഇത്തരം നിർമ്മാണ-വില്പന കേന്ദ്രങ്ങൾ ഇത്രയും കാലം ഇവിടെ ആരും അറിയാതെ എങ്ങനെ പ്രവർത്തിച്ചു എന്നത് നിഗൂഢമാണ്, ജില്ലയിൽ കുറച്ച് കാലങ്ങളായി നില നിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള കുത്സിത ശ്രമങ്ങൾ ചില ഭാഗത്ത് നിന്ന് നടക്കുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കുന്ന സാഹചര്യമാണ് ഈ സംഭവത്തോടെ പുറത്ത് വന്നിരിക്കുന്നത്.
പോലീസ് സമഗ്രമായ അന്വേഷണം നടത്തി ഇതിന്റെ പിറകിലെ മുഴുവൻ ദുരൂഹതയും നീക്കി മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവിശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാടായി,മണ്ഡലം സെക്രട്ടറി ഹാരിസ് മടക്കര,ഓർഗനൈസിംഗ് സെക്രട്ടറി സുബൈർ മടക്കര തുടങ്ങിയവർ സംസാരിച്ചു.





