Payangadi
HomeNews

ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കണ്ണപുരം സ്വദേശി അറസ്റ്റിൽ

3 Sept 20251 മിനിറ്റ് വായന
ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കണ്ണപുരം സ്വദേശി അറസ്റ്റിൽ

 


കണ്ണപുരം:കോളേജിലെ സഹപാഠിയായിരുന്ന പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ പയ്യട്ടത്ത് ഹൗസിൽ പി.ജെ. സിദ്ധാർഥിനെ (20) ആണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ടി.എൻ. സന്തോഷ്‌കുമാർ അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻപരിധിയിലെ 20 കാരിയുടെ ചിത്രമാണ് സിദ്ധാർഥ് മോർഫ് ചെയ്ത് നഗ്നദൃശ്യമാക്കി പ്രചരിപ്പിച്ചത്. കുട്ടിയുടെ മാതാവ് മാർച്ച് 10-ന് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സിദ്ധാർഥിനെ റിമാൻഡ് ചെയ്തു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക