Payangadi
Home•News

മാട്ടൂലിലും ചേലേരിയിലും കുറുനരി ആക്രമണം; കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

24 Sept 20251 മിനിറ്റ് വായന
മാട്ടൂലിലും ചേലേരിയിലും കുറുനരി ആക്രമണം; കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്


കുറുനരി ആക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്. മാട്ടൂലിലും ചേലേരിയിലുമാണ് കുറുനരി ആക്രമണമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചുപേരെ ജില്ലാ ആശുപത്രിയിലും ഒരാളെ പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.


കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുറുനരി ഓടിച്ചിട്ട് കടിച്ചു. വീട്ടുവരാന്തയിലിരുന്ന കുട്ടിയുടെ കാലിൽ കടിച്ചുവലിക്കുന്ന കുറുനരിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക