Payangadi
HomeNews

ഏഴോം വി.വി.പ്രഭാകരൻ മാസ്റ്റരെ അനുസ്മരിച്ചു.

22 Sept 20251 മിനിറ്റ് വായന
ഏഴോം വി.വി.പ്രഭാകരൻ മാസ്റ്റരെ അനുസ്മരിച്ചു.


ആദ്യകാല സാക്ഷരതാ സാംസ്കാരികസാമൂഹിക പ്രവർത്തകനും മാതൃകാ അദ്ധ്യാപകനും ദീർഘകാലം ഏഴോം ഹിന്ദു എൽ.പി.സ്കൂളിന്റെ പ്രഥമഅദ്ധ്യാപകനുമായിരുന്ന ഏഴോം വി.വി.പ്രഭാകരൻ മാസ്ററരെ കാനായി ജ്യോതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

ജ്യോതി പ്രസിഡണ്ട് എം.വി. രജിലിന്റെ അദ്ധ്യക്ഷതയിൽ ഏഴോം സി.ആർ. സി പരിസരത്ത് സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ വി.ആർ.വി. ഏഴോം അനുസ്മരണ പ്രഭാഷണം നടത്തി.  കെ.പി.മോഹനൻ, പി.വി.രമേഷ് ബാബു, വി.വി.പ്രദീപൻ, ടി.പി. മുരളി തുടങ്ങിയവർ ഓർമ്മകൾ പങ്കിട്ടു..

പ്രഭാകരൻ മാസ്റ്ററരുടെ ആദ്യകാല വിദ്യാർത്ഥികളും നാട്ടുകാരുമടങ്ങുന്ന നല്ലൊരു സദസ് പരിപാടിയിൽ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക