Payangadi
പഴയങ്ങാടിയിൽ വാക്കേറ്റത്തിനിടയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
20 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടിയിൽ വാക്കേറ്റത്തിനിടയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു.കോലത്ത് വയൽ സ്വദേശി ചന്ദ്രമോഹൻ (74) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
ചന്ദ്രമോഹന്റെ മകനുമായി ചിലർ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. തർക്കം കണ്ട് ചന്ദ്രമോഹൻ ഇടപെടുകയായിരുന്നു. വാക്കേറ്റത്തിനിടയിൽ ചന്ദ്രമോഹൻ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ചന്ദ്രമോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





