Payangadi
HomeNews

ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം പി.ടി.ബി. ബാലശാസ്ത്ര പരീക്ഷക്ക് റജിസ്ടേഷൻ ആരംഭിച്ചു.

8 Sept 20251 മിനിറ്റ് വായന
ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം പി.ടി.ബി. ബാലശാസ്ത്ര പരീക്ഷക്ക് റജിസ്ടേഷൻ ആരംഭിച്ചു.

 


വിദ്യാർത്ഥികളുടെ വായനാശീലവും അന്വേഷണ തൃഷ്ണയും വികസിപ്പിക്കാൻ ശാസ്ത്രയുടെ നേതൃത്വത്തിൽ കാൻഫെഡും പി.ടി.ബി. സ്മാരക ട്രസ്റ്റും ഇതര സാമൂഹ്യ വിദ്യാഭ്യാസ സംഘടനകളും സർക്കാരിന്റെ അനു വാദത്തോടെ സംഘടിപ്പിക്കുന്ന ആഗോളപി.ടി.ബി  ബാലശാസ്ത്ര പരീക്ഷയുടെ റജിസ്ടേഷൻആരംഭിച്ചു. യു.പി,/ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സ്വന്തം വിദ്യാലയങ്ങളിൽ പരീക്ഷ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ സപ്തംബർ 8 മുതൽ 12 നകംപേർ റജിസ്റ്റർ ചെയ്യണം. പരീക്ഷ നടക്കാത്തസ്കൂ ളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾഅധികൃതർ മുഖേനജില്ലാ കോഡിനേറ്റർക്ക് റജിസ്ടേഷന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

 പ്രവാസികളായ വിദ്യാർത്ഥികൾക്കും പേർ രജിസ്റ്റർ ചെയ്യാം.

"ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം, എവിടെ നിന്നും ഉത്തരങ്ങൾ ശേഖരിക്കാം " എന്ന രീതിയിൽ ഒന്നര മാസം കൊണ്ട് പൂർത്തിയാക്കേണ്ടുന്ന പരീക്ഷ സപ്തംബർ 15ന്നാണ് ആരംഭിക്കുക.

ബന്ധപ്പെടേണ്ടുന്ന നമ്പറുകൾ:

ജില്ലാ കോഡിനേറ്റർ : 9495150 595, പ്രവാസി കോഡിനേറ്റർ: 95441518 20,പ്രോഗ്രാം ഡയരക്ടർ :94477 49131

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക