ശാസ്ത്ര അഭയകേന്ദ്രത്തിൽ ഓണക്കൂട്ടായ്മ സംഘടിപ്പിച്ചു

ഗാർഹികാതിക്രമത്തിന് തടയിടാൻ പഴയങ്ങാടി അടുത്തിലയിൽ പ്രവർത്തിക്കുന്നശാസ്ത്രഷെൽട്ടർ ഹോമിൽ അതിഥികളായെത്തിയ അമ്മമാർക്കുംകുട്ടികൾക്കും അതി ജീവന ശേഷി പകരാൻ ഓണക്കൂട്ടായ്മ സംഘടിപ്പിച്ചു..
പഞ്ചായത്ത് വാർഡ് മെമ്പർ പി. സജിതയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച കൂട്ടായ്മ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി.സുലജ മുഖ്യ ഭാഷണം നടത്തി.
വനിതാ സംരക്ഷണ രംഗത്ത് നിലവിലുള്ള സർക്കാർ പദ്ധതികൾ അവർ വിശദമാക്കി. പഴയങ്ങാടി പോലീസ് സബ് ഇൻസ്പക്ടർ, ഇ അനീഷ് കുമാർ വിശിഷ്ടാതിഥിയായി. ഫോക് ലോർ അക്കാദമി മുൻ ചെയർമാനും പ്രഭാഷകനുമായ പ്രൊഫ.ബി മുഹമ്മദ് അഹമ്മദ് ഓണസന്ദേശം നൽകി. മാനവികതയുട മഹാസന്ദേശമുയർത്തിപ്പിടിച്ച് കഴിഞ്ഞ പല വർഷങ്ങളായി ഓണവും നബിദിനവും കൈകോർത്ത് കടന്നുവരുന്നത് നമ്മൾ മനുഷ്യരെല്ലാം ഒന്നാണ് എന്ന പാഠം നമ്മേബോദ്ധ്യപ്പെടുത്താനാണ് എന്ന് അദ്ദഹം അഭിപ്രായപ്പെട്ടു.
അഡ്വ.എ.കെ. ധനലക്‌ഷ്മിവി.വി പ്രീത,ലളിത കെ ലത കെ, കെ.ദേവകി ടീച്ചർ പി.വി.രമണി ടീച്ചർ എം.കെ.സുകുമാരൻ, ടി.കുഞ്ഞിരാമൻ, എ.സർഹബീൽ, ഫിലിപ്പ് ടി. സൈമൺ പി.വി.അബ്ദുളള.എം.പി.കുഞ്ഞഹമ്മദ് ഹാജി പപ്പൻ കുഞ്ഞിമംഗലം കെ. ഉണ്ണികൃഷ്ണൻ സി.എം മുരളി, ആർ.കെ നായർ പി.പി.കുഞ്ഞിരാമൻ അഭയകേന്ദ്രം സുപ്രണ്ട് എൻ.സുജ വി.ആർ. വി ഏഴോം, ബി.ദാമോദരൻ മാസ്റ്റർ തുടങ്ങി നിരവധി പേർ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിച്ചു.ഓണക്കോടി ദാനവും ഓണ സദ്യയുമുണ്ടായി.





