Payangadi
HomeNews

പരിപൂർണ സാക്ഷരത വിജയിപ്പിക്കാൻ വിറാസ് കോളേജ് എൻ.എസ്.എസ്. യൂനിറ്റ്

6 Aug 20251 മിനിറ്റ് വായന
പരിപൂർണ സാക്ഷരത വിജയിപ്പിക്കാൻ വിറാസ് കോളേജ് എൻ.എസ്.എസ്. യൂനിറ്റ്

 


ന്യൂ ഇന്ത്യാ ലിറ്ററസി  മിഷന്റെ പരിപൂർണ സാക്ഷരതാ പരിപാടി വിജയിപ്പിക്കാൻ പിലാത്തറ വിറാസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ സുസജ്ജരായി.

ഇത് സംബന്ധിച്ച് കോളേജ് ഹാളിൽ സംഘടിപ്പിച്ച ഏകദിന ഓറിയന്റേഷൻ ക്ലാസ് ജില്ലാസാക്ഷരതാ മിഷൻ കോഡിനേറ്റർ, ഷാജു ജോൺ, സാക്ഷരതാ സമിതി അംഗവും ശാസ്ത്ര ഡയറക്ടറുമായ വി.ആർ.വി. ഏഴോം എന്നിവർനയിച്ചു. പദ്ധതി വിശദീകരണവും നിരക്ഷരരേയും അർദ്ധ സാക്ഷരരേയും കണ്ടെത്താനുള്ള വഴികളുടെ അവതരണവും നടന്നു. പരിപാടി വിജയിപ്പിക്കാൻ പരമാവധി പ്രവർത്തിക്കുമെന്ന് എല്ലാവരും പ്രതിജ്ഞ ചെയ്തു.

കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. അഖിൽ.ആർ. പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ രാജീവൻ വി.വി, വളണ്ടിയർ സെക്രട്ടറി റിതാ ആയിഷാ തുടങ്ങിയവർ ഓറിയന്റേഷൻ വിജയിപ്പിക്കാൻ നേതൃത്വം നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക